തിരുവന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ തിലകന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍. തിലകനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Ads By Google

തിലകന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു. ഈ മാസം 21 ന് ഹൃദയാഘാതവും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലായ തിലകന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്.

തിലകന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടിരുന്നു.