ന്യൂദല്‍ഹി: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക് സൈറ്റുകളായ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണങ്ങള്‍ക്ക് ഇത്തരം സൈറ്റുകള്‍ ഉപയോഗിച്ചേക്കാമെന്ന ആശങ്കയെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ ഈ നീക്കം. സുരക്ഷാ ഏജന്‍സിയ്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്.

നിയമനടപടികള്‍ക്കും നിരീക്ഷണത്തിനും ഇന്ത്യയിലെ ടെലി കമ്മ്യൂണിക്കേഷന്‍സ് സര്‍വീസ് നടത്തുന്നവര്‍ സഹകരിക്കുന്നുണ്ടെന്ന് കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി മിലിന്ദ് ദിയോറ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

ദേശീയസുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത ഏര്‍പ്പെടുത്തുന്നതിന്റെ സൂചനയായി ഈ നടപടിയെ കണക്കാക്കാവുന്നതാണ്. ഇന്ത്യയില്‍ മുന്‍നിരയിലുള്ള 10 ജനപ്രിയ സൈറ്റുകളിലാണ് ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും സ്ഥാനം.