Categories

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ് ലറ്റ് കമ്പ്യൂട്ടര്‍ ഇന്ന് പുറത്തിറങ്ങും

ന്യൂദല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യു.എസ്.ഡി 35 കംപ്യൂട്ടിംങ് ഡിവൈസ് ഇന്ന് പുറത്തിറക്കും. നാഷണല്‍ മിഷന്‍ എഡ്യുക്കേഷന്‍ ത്രൂ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഈ ടാബ് ലറ്റ് കമ്പ്യൂട്ടറുകള്‍ പുറത്തിറക്കുന്നത്.

‘ആകാഷ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ നിര്‍വഹിക്കും. ആകാഷിന്റെ കൊമേഷ്യല്‍ മാര്‍ക്കറ്റിംങ് ഏതുവിധത്തിലായിരിക്കുമെന്നത് വ്യക്തമല്ല. എന്നാല്‍ ഷോപ്പുകളേക്കാള്‍ യൂണിവേഴ്‌സിറ്റികളും കോളേജുകളും വഴിയാവും കമ്പ്യൂട്ടര്‍ വിറ്റഴിക്കുക.

18സെന്റീമീറ്റര്‍ (ഏഴ് ഇഞ്ച് ) നീളമുള്ള ടച്ച് സ്‌ക്രീന്‍, വൈ ഫൈ ഇന്റര്‍നെറ്റ് ആക്‌സസ്, 180മിനിറ്റ് ബാറ്ററി പവര്‍, മീഡിയ പ്ലയര്‍ എന്നിവയാണ് ഈ ടാബ് ലറ്റിന്റെ പ്രത്യേകത.

2.2 ആന്‍ട്രോയിഡ് ഓപ്പറേറ്റിംങ് സിസ്റ്റമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് കാനഡയിലെ നിര്‍മാതാക്കളായ ഡാറ്റവിന്റ് അവകാശപ്പെടുന്നത്. വീഡിയോ കോണ്‍ഫറന്‍സിംങ്് കേപ്പബിലിറ്റി, 2 യു.എസ്.ബി പോര്‍ട്ട്‌സ്, 32 ജിബി ഏക്‌സപാന്റബിള്‍ മെമ്മറിയും ആകാഷ് അവകാശപ്പെടുന്നു. എന്നാല്‍ 256 മെഗാബൈറ്റ് റാന്റം ആക്‌സസ് മെമ്മറി ടാബ് ലറ്റിന്റെ കാര്യക്ഷമത കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലാന്റ് ഫോണുകള്‍ക്ക് കാത്തുനില്‍ക്കാതെ ഇന്ത്യന്‍ ഉപഭോക്തൃ സമൂഹം മൊബൈലിന് പിന്നാലെ പോയതുപോലെ ടാബ് ലറ്റിനെയും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ജ്ഞാനം വര്‍ധിപ്പിച്ച് അവരുടെ ടെക്‌നോളജിക്കല്‍ സ്‌കില്‍സ് പരിപോഷിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 2011 ജനുവരിയോടെ 100,000 ടാബ്‌ലറ്റുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡി നീണ്ടുപോയതിനെ തുടര്‍ന്ന് നിര്‍മ്മാണം വൈകുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഇന്ത്യയില്‍ പുറത്തിറക്കി

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.