Categories

Headlines

ഡെന്റല്‍ കൗണ്‍­സിലും ന­ഴ്‌­സി­ങ് കൗണ്‍­സിലും പി­രി­ച്ചു­വി­ടാന്‍ സര്‍­ക്കാര്‍ നീക്കം

ന്യൂ­ദല്‍­ഹി: രാ­ജ്യ­ത്തെ ന­ഴ­്‌­സി­ങ്-ഡെന്റല്‍ വി­ദ്യാ­ഭ്യാ­സ­ത്തി­ന് ഒ­രു തി­രി­ച്ച­ടി­യായി ഡെന്റല്‍ കൗണ്‍­സില്‍ ഓ­ഫ് ഇന്ത്യ, ഇ­ന്ത്യന്‍ ന­ഴ്‌­സി­ങ് കൗണ്‍­സില്‍ എ­ന്നിവ­യെ പി­രി­ച്ചു വി­ടാന്‍ ആ­രോ­ഗ്യ­കാ­ര്യ സ­ഹ­മന്ത്രി ദി­നേ­ഷ് ത്രി­വേ­ദി കേ­ന്ദ്ര ആ­രോ­ഗ്യ­മന്ത്രി ഗുലാം ന­ബി ആ­സാ­ദി­ന് ക­ത്തെ­ഴു­തി.

ഡെന്റല്‍ കൗണ്‍­സില്‍ ഓ­ഫ് ഇ­ന്ത്യയു­ടെ ക്ര­മ­ക്കേ­ടുക­ളെക്കു­റി­ച്ച് ഒ­രു സ്വ­കാ­ര്യ ചാനല്‍ വാര്‍­ത്ത­പു­റ­ത്തു­കൊ­ണ്ടു­വ­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ദി­നേ­ശ് ത്രിവേദ­ി­ മ­ന്ത്രിക്ക് ക­ത്തു നല്‍­കി­യത്. ത്രിവേ­ദി­യു­ടെ ശു­പാര്‍­ശ ആ­രോ­ഗ്യ­മന്ത്രി ഗുലാം ന­ബി ആ­സാ­ദ് അം­ഗീ­ക­രി­ച്ച­താ­യാണ് റി­പ്പോര്‍ട്ട്. ആ­രോ­ഗ്യ­സെ­ക്ര­ട്ടറി­യോ­ട് തു­ടര്‍ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കാന്‍ നിര്‍­ദ്ദേ­ശം നല്‍­കി­യ­താ­യും ചാ­നല്‍ റി­പ്പോര്‍­ട്ടു ചെ­യ്തു.
അര്‍­ഹ­ത­യില്ലാത്ത സ്ഥാ­പ­ന­ങ്ങള്‍­ക്ക് കൗണ്‍­സില്‍ അ­നുമ­തി നല്‍­കി­യി­ട്ടു­ണ്ടെന്നും അ­തു­കൊ­ണ്ട് ഓര്‍­ഡി­നന്‍­സ് പു­റ­പ്പെ­ടു­വി­ച്ച് ഇ­രു കൗണ്‍­സി­ലി­നെയും പി­രി­ച്ചു വി­ടാ­നാ­ണ് ദി­നേ­ശ് ത്രി­വേ­ദി­യു­ടെ ക­ത്തി­ലു­ള്ള­ത്.

ലോ ഗ്രേ­ഡ് ഡെന്റല്‍­ കോ­ള­ജു­കള്‍­ക്ക് അം­ഗീ­കാ­രം നല്‍­കാന്‍ കൗണ്‍­സില്‍ സ­ഹാ­യം നല്‍­കു­ന്ന­താ­ണ് സ്വ­കാ­ര്യ ചാ­നല്‍ പു­റ­ത്തു­കൊ­ണ്ടു­വ­ന്ന­ത്. അ­ടി­സ്ഥാ­ന സൗ­ക­ര്യ­ങ്ങള്‍ പോ­ലു­മില്ലാ­ത്തത കോ­ള­ജു­കള്‍­ക്കും കൗണ്‍­സില്‍ അം­ഗീക­രം നല്‍­കി­യി­ട്ടു­ണ്ടെ­ന്ന് മന്ത്രി ക­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

മെഡി­ക്കല്‍ കൗ­ണ്‍­സില്‍ ഓ­ഫ് ഇ­ന്ത്യ­യ്­ക്ക് മേല്‍ ചാ­ര്‍ത്തിയ അ­തേ ആ­രോ­പ­ണ­ങ്ങള്‍ ത­ന്നെ­യാണ് ഡെന്റല്‍ കൗ­ണ്‍സി­ലി­ന്റെ മേ­ലു­ള്ള­തും. ഈ വര്‍ഷം ആ­ദ്യ­മാ­ണ് മെ­ഡി­ക്കല്‍ കൗണ്‍­സി­ലി­നെ പി­രി­ച്ചു വി­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ