ന്യൂദല്‍ഹി: ഷോറൂമില്‍ നിന്നു വാങ്ങുന്ന ഡീസല്‍ കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്തണമെന്നു പാര്‍ലമെന്റിന്റെ എണ്ണ-പ്രകൃതിവാതക സ്ഥിരം സമിതിയുടെ നിര്‍ദേശം. ആ തുക എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ നല്‍കണമെന്നാണ് സമിതി പറയുന്നത്.

ഡീസല്‍ കാറുകള്‍ക്കു കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്നും ആഡംബര കാറുകള്‍ക്കു സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കരുതെന്നുമൊക്കെ ശക്തമായ വാദങ്ങള്‍ സര്‍ക്കാറിനു മുന്നില്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എല്‍.പി.ജി, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയുടെ വില നിയന്ത്രണം പൂര്‍ണമായും നീക്കരുതെന്നും എണ്ണ-പ്രകൃതിവാതക സ്ഥിരം സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Subscribe Us:

അതേസമയം, ഡീസല്‍ കാറുകളുടെ ജനപ്രീതി ഇല്ലാതാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര ഘനവ്യവസായ മന്ത്രി പ്രഫുല്‍ പട്ടേല്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു. എന്നാല്‍, ഡീസല്‍ അടക്കമുള്ളവയുടെ സബ്‌സിഡി ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതിനോടു യോജിപ്പാണെന്ന് മന്ത്രി കത്തില്‍ പറയുന്നുണ്ട്.

Malayalam News
Kerala News in English