Categories

ഗെ­യിം­സ് നി­യ­ന്ത്ര­ണം സര്‍­ക്കാര്‍ ഏ­റ്റെ­ടു­ത്തു­

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുടെ പൂര്‍ണനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്തുവെ­ന്ന് ടെ­ലി­വി­ഷന്‍ ചാ­നല്‍ റി­പ്പോര്‍ട്ട്. ഗെ­യിംസ് നടത്തിപ്പിനായി പത്തംഗ ഉദ്യോഗസ്ഥ സമിതി­യെ തി­ര­ഞ്ഞെ­ടു­ത്തി­ട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരി­ട്ട് ഇ­ട­പെ­ട്ടാ­ണ് ന­ട­പ­ടി­യു­ണ്ടാ­യി­രി­ക്കു­ന്നത്. നി­ല­വിലെ സം­ഘടാ­ക സ­മി­തി ചെ­യര്‍­മാ­നാ­യി­രുന്ന സുരേഷ് കല്‍മാഡിയേയും സംഘത്തെയും നടത്തിപ്പില്‍ നിന്നും പൂര്‍ണമായും മാറ്റിനിര്‍­ത്തി­യി­ട്ടുണ്ട്.

അ­തേ­സമ­യം കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സിന്റെ രണ്ട് പ്രധാനസ്‌പോണ്‍സര്‍മാര്‍ പിന്‍­വാ­ങ്ങി­. പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ എന്‍ ടി പി സിയും പവര്‍ഗ്രിഡ് കോര്‍പ്പറേഷനുമാണ് സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനത്തില്‍ നിന്നും പിന്‍മാറി­യത്. ഈ വര്‍ഷം ഒക്‌ടോബറിലാണ് ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിച്ചിരിക്കുന്ന­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.