Categories

ഗ്രീസില്‍ വിശ്വാസവോട്ടിന്റെ വിജയം

ഏഥന്‍സ്: ജനങ്ങളുടെ പ്രതിഷേധം നിലനില്‍ക്കെ ഗ്രീസില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ഇതോടെ ഐ.എം.എഫിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഗ്രീസ് കൂടുതല്‍ ശക്തമാക്കും.

143 വോട്ടുകള്‍ക്കെതിരേ 155 വോട്ടുകളാണ് പ്രധാനമന്ത്രി ജോര്‍ജ് പാപ്പന്റോ നേടിയത്. രാജ്യത്തെ കടബാധ്യത തീര്‍ക്കാന്‍ 26 ബില്യണ്‍ യൂറോയുടെ സാമ്പത്തികപരിഷ്‌കാരങ്ങളായിരിക്കും നടപ്പിലാക്കുക.

വിശ്വാസവോട്ടുനേടിയതോടെ യൂറോസോണിന്റെ 12 ബില്യണ്‍ യൂറോയുടെ വായ്പാ സഹായവും ഗ്രീസിന് ലഭിക്കും. സ്വകാര്യവല്‍കരണം, നികുതി വര്‍ധന, ശമ്പളം വെട്ടിക്കുറയ്ക്കല്‍, തൊഴിലാളികളുടെ എണ്ണം കുറയ്ക്കല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും.

പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് ഗ്രീസ് നിര്‍ണായകമായ വിശ്വാസവോട്ടു നേടിയത്. കടുത്ത സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയപ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചതും പുതിയ മന്ത്രിയെ പ്രഖ്യാപിച്ചതും കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. ഇത് സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ കാഠിന്യം വര്‍ധിക്കുന്നതിനും കാരണമാകും.

എന്നാല്‍ രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും അശാസ്ത്രീയമായ കടംവാങ്ങലിനുമെതിരെ പ്രക്ഷോഭം തുടരുകയാണ്. ഗ്രീസിന്റെ നാണയം ഡ്രാക്കമയുടെ മൂല്യം യൂറോയ്ക്കു തുല്യമാക്കുന്നതാണ് ജനങ്ങളുടെ എതിര്‍പ്പ് വര്‍ധിക്കാനിടയായത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ വാഗ്ദാനം പാലിക്കാന്‍ യൂറോപ്യന്‍ യൂണിയന് സാധിക്കാതിരുന്നതിന്റെ അടിസ്ഥാനത്തില്‍ അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ യൂറോ കറന്‍സി സിസ്റ്റം ഒഴിവാക്കുമെന്ന് ഗ്രീസ് പ്രഖ്യാപിച്ചിരുന്നു. പൊതു ചെലവ് വെട്ടിക്കുറക്കാനും സ്വകാര്യനിരക്കുകള്‍ വര്‍ധിപ്പിക്കാനും യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിനോട് ആവശ്യപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.