എഡിറ്റര്‍
എഡിറ്റര്‍
സലിം രാജ് കേസ്: സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ചെന്നിത്തല
എഡിറ്റര്‍
Friday 3rd January 2014 12:58pm

ramesh-chennithala

തിരുവനന്തപുരം: ##സലിം രാജിന്റെ ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമാണെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ##രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാറിന് മറിച്ചൊരു അഭിപ്രായമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് സലിം രാജിന്റെ പേരിലുള്ള രണ്ട് ഭൂമിതട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഉന്നത ബന്ധമുള്ളതിനാല്‍ കേരള പോലീസിന് അന്വേഷിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, പുതിയ കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള    എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

##ചക്കിട്ടപാറയിലെ ഖനനത്തെ കുറിച്ചുള്ള അന്വേഷണത്തിന് നേരത്തേ തീരുമാനിച്ചതാണ്. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Advertisement