Administrator
Administrator
മന്ത്രിസഭ പുന:സംഘടന: ലാലുവില്ല
Administrator
Sunday 10th July 2011 5:11pm

laluprasad yadavന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിക്കുമ്പോള്‍ ആര്‍.ജെ.ഡി മന്ത്രിസഭയിലെത്താന്‍ സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വൃന്തങ്ങള്‍. തിങ്കളാഴ്ച മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ലാലു പ്രസാദ് യാദവിന്റെ ശ്രമം പാളിയിരിക്കുന്നത്.

രാജക്കും മാരനും പകരം പുതിയ മന്ത്രിമാരെ നിശ്ചയിക്കുന്നില്ലെന്ന് ഡി.എം.കെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങളുമായി ആര്‍.ജെ.ഡി നേതാവ് ലാലു രംഗത്തെത്തിയത്. കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കുന്നതിന് വേണ്ടി ലാലു യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. യു.പി.എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷ ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ആര്‍ .ജെ.ഡി. രണ്ടാം യു.പി.എ സര്‍ക്കാറിനെ പുറമെ നിന്ന് പിന്തുണച്ചുവരികയാണ്. സര്‍ക്കാര്‍ രൂപീകരണ സമയത്ത് സീറ്റ് വിഭജനത്തില്‍ സംതൃപ്തരാവാത്തതിനാലാണ് മന്ത്രിസഭയില്‍ ചേരേണ്ടെന്ന് ആര്‍ .ജെ.ഡി തീരുമാനിച്ചത്.

Advertisement