എഡിറ്റര്‍
എഡിറ്റര്‍
സബ്‌സിഡി രഹിത എല്‍.പി.ജി സിലിണ്ടറുകളുടെ നികുതി ഒഴിവാക്കി
എഡിറ്റര്‍
Friday 21st September 2012 3:11pm

ന്യൂദല്‍ഹി: പാചകവാതക സിലിണ്ടറുകളുടെ സബ്‌സിഡി വെട്ടിക്കുറച്ചതോടെയുണ്ടായ ജനരോഷം തണുപ്പിക്കാന്‍ നികുതിയിളവുമായി സര്‍ക്കാര്‍ രംഗത്ത്.

Ads By Google

വീട്ടാവശ്യത്തിന് വേണ്ടിയുള്ള സബ്‌സിഡി രഹിത എല്‍.പി.ജി സിലിണ്ടറുകളുടെ എക്‌സൈസ്, കസ്റ്റംസ് നികുതി പൂര്‍ണ്ണമായും നീക്കിയതായി കേന്ദ്ര ധനമന്ത്രി പി.ചിദംബരം അറിയിച്ചു. ഇതോടെ സിലിണ്ടറുകള്‍ക്ക് 140 ഓളം രൂപ കുറയും. ഒരു സിലിണ്ടറിന് 650 രൂപയായിരിക്കും പുതിയ നിരക്ക്.

ഇന്ത്യന്‍ കമ്പനികളുടെ നികുതി ബാധ്യത 5 ശതമാനം മുതല്‍ 20 ശതമാനം വരെ കുറക്കാനും ധനമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഡീസലിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) 18 ശതമാനത്തില്‍ നിന്നും 16 ശതമാനമാക്കി കുറച്ച ബിഹാര്‍ സര്‍ക്കാരിന്റെ നടപടി സ്വാഗതം ചെയ്ത ചിദംബരം എല്‍.പി.ജിക്ക് സബ്‌സിഡി നല്‍കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി വിപണിയില്‍ ഉത്തേജനം നല്‍കുന്നതിന് രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ് സ്‌കീമിന് അംഗീകാരം നല്‍കിയതായും ചിദംബരം അറിയിച്ചു.

Advertisement