തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് ചീമേനി താപവൈദ്യുത പദ്ധതിയ്ക്കാണെന്ന് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി കെ.സി വേണുഗോപാല്‍.

നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ അതിരപ്പിള്ളി ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

അതിരപ്പിള്ളി പദ്ധതിയില്‍നിന്ന് 163 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പാദിപ്പിക്കുന്നതെന്നും ചീമേനി പദ്ധതിയില്‍ 1310 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു

നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടും പദ്ധതി നടക്കാതെ പോയതിനുള്ള കാരണം മനസ്സിലാകുന്നില്ലെന്നും വികസനത്തിന് വിവാദങ്ങള്‍ തടസ്സമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.