തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും പി.എസ്.സിയ്ക്ക് കത്തയച്ചു. നാളെ നാലുമണിയ്ക്ക് മുന്നോടിയായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. കാലാവധി അവസാനിക്കുന്ന പി.എസ്.സി റാങ്ക് പട്ടികകള്‍ ഏപ്രില്‍ 30 വരെ നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പി.എസ്.സി രണ്ടു തവണ തള്ളിയിരുന്നു. ഇതേ ആവശ്യമാണ് സര്‍ക്കാര്‍ വീണ്ടും ഉന്നയിച്ചത്.

കഴിഞ്ഞ മാര്‍ച്ചിനുശേഷം ഈ മാര്‍ച്ചു വരെ ഒറ്റ തസ്തികയും ഉണ്ടായിട്ടില്ല. പി.എസ്.സി ചെയര്‍മാന്‍ ഒഴികെ മറ്റെല്ലാ ഇടതുപക്ഷ അംഗങ്ങളും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യം തള്ളുകയായിരുന്നു.

Subscribe Us:

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ വരെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ സാഹചര്യമുണ്ടായിട്ടുണ്ട്. പി.എസ്.സിയുടെ തരംതാഴ്ന്ന രാഷ്ട്രീയക്കളി അവസാനിപ്പിച്ച് ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Malayalam News

Kerala News In English