ന്യൂദല്‍ഹി: വോഡഫോണില്‍ നിന്ന് ഈടാക്കിയ 11,000 കോടി രൂപ ആദായ നികുതി വകുപ്പ് തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ റിവ്യൂ ഹരജി നല്‍കി. ഹരജി 27ന് സുപ്രീംകോടതി പരിഗണിക്കും.

ജനുവരി 20-ാം തിയ്യതിയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബെഞ്ച് വോഡഫോണിന് അനുകൂലമായി വിധിച്ചത്.

Subscribe Us:

ഹച്ചിന്‍സണ്‍ എസ്സാറില്‍ 2007ലാണ് വോഡഫോണ്‍ ഗ്രൂപ്പ് ഭൂരിപക്ഷ ഓഹരി എടുക്കുന്നത്. ഈ ഇടപാടിലാണ് 11,000 കോടി രൂപ നികുതി നല്‍കണമെന്ന് ആദായ നികുതി വകുപ്പ് വോഡഫോണിനോട് ആവശ്യപ്പെട്ടിരുന്നത്. വിദേശത്ത് നടക്കുന്ന ഇടപാടില്‍ നികുതി ഈടാക്കാന്‍ ആദായ നികുതി വകുപ്പിന് അവകാശമില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. വോഡഫോണില്‍ നിന്ന് നികുതി ഇനത്തില്‍ ഈടാക്കിയ 2500 കോടി രൂപ പലിശ സഹിതം തിരിച്ചു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

2008ല്‍ ബോംബെ ഹൈക്കോടതിയുടെ വിധി എതിരായതിനെ തടര്‍ന്നാണ് വോഡഫോണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വോഡഫോണ്‍ അടച്ച നികുതി തിരിച്ചു നല്‍കാന്‍ സുപ്രീം കോടതി

Malayalam News

Kerala News In English