എഡിറ്റര്‍
എഡിറ്റര്‍
നക്‌സലുകളെ ഉണ്ടാക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകള്‍: ശ്രീ ശ്രീ രവിശങ്കര്‍
എഡിറ്റര്‍
Wednesday 21st March 2012 9:03am

ജെയ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകള്‍ നക്‌സലുകളുടെ വിളനിലമാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും ശ്രദ്ധയില്ലാത്ത മനോഭാവവുമാണ് കുട്ടികളെ വിമതന്‍മാരാക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ നടത്തേണ്ടതില്ലെന്നും രവിശങ്കര്‍ പറഞ്ഞു.

സ്‌കൂള്‍ നടത്തിപ്പിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ മറ്റേതെങ്കിലും സ്ഥാപനത്തെ ഏല്‍പ്പിക്കണമെന്നും രവിശങ്കര്‍ പറഞ്ഞു.

‘ സര്‍ക്കാര്‍ സ്‌കൂളുകളിലെ ആണ്‍കുട്ടികളാണ് നക്‌സലിസത്തിലേക്കും ഹിംസയിലേക്കും പോകുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ കുട്ടികള്‍ ഒരിക്കലും ഈ രീതിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. അവര്‍ ഒരു മാതൃകയായി വളരുകയും ടീച്ചേഴ്‌സ് അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു.’ രവിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ ഒറീസയിലെത്തിയ രണ്ടു ഇറ്റാലിയന്‍ വിനോദസഞ്ചാരികളെ മോവയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കേന്ദ്രസര്‍ക്കാരിനും ഒറീസ സര്‍ക്കാരിനും വന്‍തലവേദനയായി മാറിയിരിക്കുകയാണ് ഈ സംഭവം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടായിരുന്നു രവിശങ്കറിന്റെ പ്രസ്താവന.

Malayalam News
Kerala News in English

Advertisement