തിരുവനന്തപുരം: അന്തരിച്ച ഗവര്‍ണര്‍ എം.ഒ.ച്ച് ഫാറൂഖിനോട് അനാദരവു കാട്ടിയെന്ന ആക്ഷേപത്തോട് സര്‍ക്കാര്‍ പ്രതികരിച്ചു. എം.ഒ.ച്ച് ഫാറൂഖിനോട് അനാദരവു കാട്ടിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍. ഗവര്‍ണര്‍ മരണപ്പെട്ട ദിവസം ഉള്‍പ്പെടെയാണ് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതെന്നും ഇത് ഇന്നലെയോടെ അവസാനിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഔദ്യോഗിക ദുഃഖാചരണം ബുധനാഴ്ചയോടെ അവസാനിച്ചുവെന്നും അന്തരിച്ച ദിനം കൂടി ഉള്‍പ്പെടുത്തിയാണ് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതെന്നുമാണ് സര്‍ക്കാറിന്റെ വാദം. ജനുവരി 26നു രാത്രിയാണു ഗവര്‍ണര്‍ അന്തരിച്ചത്. ഔദ്യോഗിക ദുഃഖാചരണ കാലാവധി പൂര്‍ത്തിയാകും മുന്‍പ് ആഘോഷച്ചടങ്ങു സംഘടിപ്പിച്ചെന്നായിരുന്നു ആക്ഷേപം.

Subscribe Us:

എം.ഒ.എച്ച് ഫാറൂഖിനോടുള്ള ആദര സൂചകമായി ഏര്‍പ്പെടുത്തിയ ഏഴു ദിവസത്തെ ദുഃഖാചരണം തീരും മുമ്പേ മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷ പരിപാടികളില്‍ പങ്കെടുത്തെന്നായിരുന്നു ആക്ഷേപം.

ഉമ്മന്‍ചാണ്ടി, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ സ്വയം സംരഭക മിഷന്റെ ഉദ്ഘാടന മാമാങ്കത്തില്‍ പങ്കെടുത്തിരുന്നു. ഗാനമേളയടക്കമുള്ള മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലാണ് മന്ത്രിമാര്‍ പങ്കെടുത്തത്.

ദുഖാചരണം തീരും മുന്‍പേ ആഘോഷം; സര്‍ക്കാര്‍ വിവാദത്തില്‍

Malayalam News
Kerala News in English