ന്യൂദല്‍ഹി: ഡീസല്‍ വാഹനങ്ങളുടെ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡീസല്‍ വില നിയന്ത്രണം പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാറിന്റെ പുതിയ നടപടി. അടുത്ത കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്.

Ads By Google

Subscribe Us:

ഡീസല്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ എക്‌സൈസ് തീരുവയാണ് പിന്‍വലിക്കാനൊരുങ്ങുന്നത്. ഇതോടെ എസ്.യു.വി മോഡലുകളുടെ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ഉറപ്പാണ്.

രാജ്യത്തെ എല്ലാ പ്രമുഖ കാര്‍ നിര്‍മാതാക്കളും എസ്.യു.വി മോഡലുകള്‍ ഇറക്കുന്നുണ്ട്. നേരത്തേ ഡീസല്‍ കാറുകള്‍ക്ക് എക്‌സൈസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ തീരുമാനം നടപ്പാക്കാന്‍ വൈകുകയായിരുന്നു.

ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഇത്തവണ നികുതി വര്‍ധിപ്പിക്കുമെന്നത് ഏതാണ്ട് ഉറപ്പാണ്.