എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐ നടപടികള്‍ പുന:സംഘടിപ്പിക്കണമെന്ന് മന്ത്രിതല സംഘം
എഡിറ്റര്‍
Saturday 1st June 2013 10:41am

cbi

ന്യൂദല്‍ഹി: സി.ബി.ഐ ഘടനയില്‍ അഴിച്ച് പണി നടത്താന്‍ മന്ത്രിതല സംഘം നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കുന്നതിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്.

സി.ബി.ഐ ഡയറക്ടറുടെ നിയമനമടക്കമുള്ള നടപടികള്‍ പുന:സംഘടിപ്പിക്കുമെന്നാണ് സംഘം നിര്‍ദേശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാകണം ഡയറക്ടറെ നിയമിക്കേണ്ടത്.

Ads By Google

നിലവില്‍ സി.വി.സി (സെന്‍ട്രല്‍ വിജിലന്‍സ് ഏജന്‍സി) നല്‍കുന്ന ശുപാര്‍ശകളില്‍ നിന്ന് കേന്ദ്ര സര്‍ക്കാരാണ് ഡയറക്ടറെ നിയമിക്കുന്നത്. സി.ബി.ഐ ഡയറക്ടറുടെ കാലാവധി മൂന്ന് വര്‍ഷമാക്കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

കല്‍ക്കരി അഴിമതിക്കേസില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടെന്ന സി.ബി.ഐയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ ഏജന്‍സിയെ വിമര്‍ശിച്ചിരുന്നു.

സി.ബി.ഐ സ്വതന്ത്ര ഏജന്‍സിയായി നിലനില്‍ക്കണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സി.ബി.ഐ സ്വതന്ത്ര ഏജന്‍സിയായി നിലനില്‍ക്കണമെന്നും ഇതിനായി നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്നായിരുന്നു സുപ്രീം കോടതി വിശേഷിപ്പിച്ചത്. സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണ് ഈ വിദഗ്ധ സമിതിയുടെ ജോലി.

Advertisement