Administrator
Administrator
വി.എസ്സിന്റെ ബന്ധുവിന് ഭൂമി നല്‍കിയത് ചട്ടം ലംഘിച്ചെന്ന് സര്‍ക്കാര്‍
Administrator
Monday 25th July 2011 1:26pm

high-courtകൊച്ചി: വി.എസ്സിന്റെ ബന്ധുവിന് കാസര്‍കോട്ട് ഭൂമി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനായി കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വി.എസ് മുഖ്യമന്ത്രിയായിരിക്കെ ബന്ധുവായ സോമന് ഭൂമി പതിച്ചുനല്‍കിയതിനെതിരെ യു.ഡി.എഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സോമന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജിയില്‍ വിധി പറയുന്നത് മാറ്റിവെച്ചു.

Advertisement