എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം; 65 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Thursday 10th January 2013 7:00am

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനാക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. തിരുവന്തപുരത്ത് സമരത്തില്‍ പങ്കെടുത്ത 65 പ്രധാനാധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍.

Ads By Google

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സമരക്കാര്‍ ഉപരോധം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന സമരത്തില്‍ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുത്ത താത്ക്കാലിക ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്നലെ തിരുവനന്തപുരം പബഌക് ഓഫീസില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരാനുകൂലികളും കെ.എസ്.യു പ്രവര്‍ത്തകരും നടത്തിയ ധര്‍ണ അക്രമാസക്തമായി. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സമരത്തില്‍ പങ്കെടുക്കാത്തതിനെ ചൊല്ലി തന്നെ ഫോണില്‍ വധഭീഷണി മുഴക്കിയതായി തിരുവനന്തപുരം ആര്‍.ഡി.ഒ. മുഹമ്മദ് മുസ്തഫ പോലീസില്‍ പരാതി നല്‍കി.

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി ക്ലാസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയുണ്ടായതിനെത്തുടര്‍ന്ന് 15 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഇതുവരെ കസ്റ്റഡിയിലെടുത്തവരുടെ എണ്ണം 25 ആയി.

അതേസമയം, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും പിന്മാറില്ലെന്ന് ധനകാര്യമന്ത്രി കെ.എം മണി ആവര്‍ത്തിച്ചു. ചൊവ്വാഴ്ച 80 ശതമാനം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്തതായി സമരസംഘടനകളും 62. 01 ശതമാനം ജോലിക്ക് ഹാജരായതായി സര്‍ക്കാറും അവകാശപ്പെട്ടിരുന്നു.

Advertisement