മുംബൈ: ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കേന്ദ്രം തയ്യാറെടുക്കുന്നു. രാജ്യത്തെ നിലവിലുള്ള വിവിധ ടെലികോം സര്‍ക്കിളുകളെതമ്മില്‍ ലയിപ്പിക്കാനാണ് നീക്കം. ഇതോടെ റോമിംഗ് സംവിധാനവും റോമിംഗ് നിരക്കുകളും ഇല്ലാതായേക്കുമെന്നാണ് സൂചന.

രാജ്യത്ത് 22 ടെലികോം സര്‍ക്കിളുകളാണുള്ളത്. ഇവയെല്ലാം ലയിപ്പിച്ച് ഒറ്റസര്‍ക്കിളിനുകീഴില്‍ കൊണ്ടുവരാനാണ് നീക്കം. ടെലികോം മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടെലികോം സര്‍ക്കിളുകളുടെ ലയനനീക്കം. നിലവില്‍ വിവിധ സേവനദാതാക്കള്‍ വിവിധ റോമിംഗ് ചാര്‍ജുകളാണ് ഈടാക്കുന്നത്. ലയനം നടപ്പാക്കുകയാണെങ്കില്‍ രാജ്യത്തെ കോടിക്കണക്കിനുവരുന്ന മൊബൈല്‍ ഉപയോക്താക്കള്‍ക്ക് റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടിവരില്ല.