തിരുവനന്തപുരം: ദേശീയ പാതയോരത്ത് ബാറുകള്‍ പ്രവര്‍ത്തിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ പാതകള്‍ ഡിനോട്ടിഫൈ ചെയ്ത് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. കോര്‍പ്പറേഷന്‍ പരിധിയിലെ റോഡുകള്‍ ഡിനോട്ടിഫൈ ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം.

നാളത്തെ മന്ത്രിസഭായോഗത്തിനു ശേഷം അന്തിമ തീരുമാനമുണ്ടാകും. കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. പാതകളെ കര്‍ണാടക മാതൃകയില്‍ ഡിനോട്ടിഫൈ ചെയ്യും.


Also Read: ഷെവര്‍ലെ കാറില്‍ വന്ന് രാഷ്ട്രീയക്കാരുടെ വീടുകളില്‍ മാത്രം മോഷണം നടത്തുന്ന ‘മോഡേണ്‍ കൊച്ചുണ്ണി’ പിടിയില്‍


നഗരത്തിലെ റോഡുകളുടെ സംസ്ഥാനപാതാ പദവി എടുത്തുകളയുന്നതോടെ മുന്നൂറോളം ബാറുകള്‍ തുറക്കാനാകും. റോഡപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 2016 ഡിസംബര്‍ 15നാണ് ദേശീയപാതയോരത്തെ മദ്യവില്‍പ്പന തടഞ്ഞ് കോടതി ഉത്തരവിടുന്നത്.

ഇതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ റോഡുകളുടെ പേര് മാറ്റിത്തുടങ്ങിയിരുന്നു. സമാന വഴിയിലാണ് കേരളവും എന്നതിന്റെ സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം സംസ്ഥാനപാതകളെ പൂര്‍ണ്ണമായി ഇല്ലാതാക്കുന്ന തീരുമാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ എതിര്‍ത്തിരുന്നു.