മുംബൈ: ഭൂമിയും വിവിധ കമ്പനികളുടെ ഓഹരികളും പണയം വെയ്ക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ധനകമ്മി ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ വസ്തുക്കളുടെ പണയത്തിലൂടെ പണം സമാഹരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.

ആക്‌സിസ്, ഐ.ടി.സി ഗ്രൂപ്പ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്നീ കമ്പനികള്‍ക്ക് ഈടു നല്‍കി പണം കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. ഇത്തരത്തില്‍ 50,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Subscribe Us:

നികുതി വരുമാനത്തില്‍ വര്‍ധനവ് നേടാന്‍ കഴിയാത്തതും ചെലവുകള്‍ കൂടുന്നതുമാണ് സര്‍ക്കാരിനെ ഇതിന് പ്രേരിപ്പിച്ചത്.

Malayalam News
Kerala News in English