ന്യൂഡല്‍ഹി: ബ്രോഡ്ബാന്‍ഡ് സ്‌പെക്ട്രം തിരികെ നല്‍കാന്‍ ടെലികോം വകുപ്പ് ബി.എസ്.എന്‍.എലിന് അനുമതി നല്‍കി. 13-14 ടെലികോം മേഖലകളിലെ ബ്രോഡ്ബാന്‍ഡ് വയര്‍ലെസ് സ്‌പെക്ട്രം സര്‍ക്കാരിന് തിരികെ നല്‍കാനാണ് മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.

21 സര്‍ക്കിളുകളിലേക്ക് 8,500 കോടി രൂപ നല്‍കിയാണ് ബി.എസ്.എന്‍.എല്‍ സ്‌പെക്ട്രം സ്വന്തമാക്കിയത്. എന്നാല്‍, സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ ബി.എസ്.എന്‍.എല്ലിന് അവസരം നല്‍കിയില്ല. തീരുമാനം അംഗീകരിക്കപ്പെട്ടാല്‍ 7,000 കോടിയിലേറെ രൂപ ബി.എസ്.എന്‍.എലിന് തിരികെ ലഭിക്കും.

Subscribe Us:

സാങ്കേതിക വശങ്ങള്‍ പരിഗണിച്ച ശേഷമേ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് ടെലികോം സെക്രട്ടറി ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.

വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബി.എസ്.എന്‍.എല്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

Malayalam News
Kerala News in English