എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണം വാങ്ങരുത്, പകരം ബാങ്കുകളില്‍ നിക്ഷേപം നടത്തണം: പി ചിദംബരം
എഡിറ്റര്‍
Thursday 13th June 2013 5:27pm

chidambaram

ന്യൂദല്‍ഹി: സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് ധനമന്ത്രി പി ചിദംബരം.  സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് നിര്‍ത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തണം.
Ads By Google

വ്യാപാരക്കമ്മി കുറക്കാന്‍ ഇതാണ് മാര്‍ഗം. ഒരു ഔണ്‍സ് സ്വര്‍ണം പോലും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നില്ല. നിങ്ങള്‍ സ്വര്‍ണം വാങ്ങുമ്പോള്‍ നല്‍കുന്നത് രൂപയാണ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്നത് ഡോളറാണ്. സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്ന ധാരണ തെറ്റാണെന്നും ചിദംബരം പറഞ്ഞു.

വിദേശ നിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു.  കല്‍ക്കരി വില നിര്‍ണ്ണയം, പുതിയ പവര്‍ പ്ലാന്റുകള്‍ അനുവദിക്കല്‍.  പാചകവാതകത്തിന്റെ വില എന്നിവയുടെ കാര്യത്തിലും ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും ചിദംബരം വ്യക്തമാക്കി.

രൂപയുടെ മൂല്യത്തില്‍ റെക്കേര്‍ഡ് ഇടിവാണ് ഉണ്ടായതെന്ന് സമ്മതിച്ച ധനമന്ത്രി, ഇതില്‍ ആശങ്ക വേണ്ടെന്ന് അറിയിച്ചു. രൂപയില്‍ ഇപ്പോഴുണ്ടായത് താല്‍ക്കാലിക ഇടിവ് മാത്രമാണ്, വ്യാപാര കമ്മിയുള്ള രാജ്യങ്ങളിലെല്ലാം രൂപയുടെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ക്രിക്കറ്റ് കളിക്കുമ്പോള്‍ ഓരോ ബൗളിലും സിക്‌സറടിക്കണമെന്നോ വിക്കറ്റ് വീഴ്ത്തണമെന്നോ വിചാരിക്കാന്‍ ഇത് ഏകദിന ക്രിക്കറ്റ് കളിയല്ലെന്നും, രാജ്യത്ത് നടപ്പിലാക്കുന്ന  സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഇത്തരത്തില്‍ ഫലം കാണിക്കാന്‍ സാധിക്കില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു.

Advertisement