ന്യൂദല്‍ഹി: ഗോതമ്പ് കയറ്റുമതിക്ക് കഴിഞ്ഞ നാല് വര്‍ഷമായി നിലനിര്‍ത്തിപോന്ന നിരോധനം കേന്ദ്രം പിന്‍വലിച്ചു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ കേന്ദ്ര കൃഷിമന്ത്രി ശരത് പവാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം കയറ്റുമതി ചെയ്യാവുന്ന ഗോതമ്പിന്റെ അളവ്, അന്താരാഷ്ട്ര മാര്‍ക്കറ്റിലെ കുറഞ്ഞ വില കാരണം മന്ത്രി വ്യക്തമാക്കിയില്ല.

2007-ലാണ് ഗവണ്‍മെന്റ് ഗോതമ്പിന്റെ കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അഭ്യന്തരവിതരണം മെച്ചപ്പെടുത്താനും പണപ്പെരുപ്പത്തിന് തടയിടാനുമായിരുന്നു ഈ നീക്കം. രാജ്യത്തിനാവശ്യമായതിലുമധികം ഗോതമ്പ് നിലവില്‍ സ്റ്റോക്ക് ഉണ്ടെന്ന് കൃഷിമന്ത്രി പറഞ്ഞു.

കൃഷിമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2010-2011 വര്‍ഷത്തിലായി 86 എം ടി ഗോതമ്പ് സ്റ്റോക്ക് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 80.80 എം ടി ആയിരുന്നു.