എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ സുരക്ഷയ്ക്കായി ഡയല്‍ ചെയ്യൂ 181 ലേക്ക്
എഡിറ്റര്‍
Monday 21st January 2013 4:45pm

ന്യൂദല്‍ഹി: സ്ത്രീ സുരക്ഷയ്ക്കായി നാനാവിധ പദ്ധതികളാണ് ടെലികോം മന്ത്രാലയം ഒരുക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അക്രമമുണ്ടാകുമ്പോള്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്ക് സന്ദേശം പോകുന്ന വാച്ചിന് പിറകേ രാജ്യവ്യാപക ഹെല്‍പ് ലൈന്‍ നമ്പറുമായി എത്തിയിരിക്കുകയാണ് ടെലികോം മന്ത്രാലയം.

Ads By Google

കഴിഞ്ഞ മാസമാണ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ നിലവില്‍ വന്നത്. ഇപ്പോള്‍ ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ടെലികോം മന്ത്രി കപില്‍ സിബലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീ സുരക്ഷയ്ക്കായി വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സംബന്ധിച്ച് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കപില്‍ സിബല്‍ ഉടന്‍ കത്തയക്കും. ഹെല്‍പ്പ് ലൈന്‍  നമ്പറിനായി പുതിയ കോള്‍ സെന്റര്‍ സ്ഥാപിക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ എസ്.ഒ.എസ് റിസ്റ്റ് വാച്ച്

Advertisement