Categories

സ്വാശ്രയപ്രവേശനം: മാനേജ്‌മെന്റുകള്‍ കരാര്‍ ലംഘിച്ചുവെന്ന് സര്‍ക്കാര്‍

high-courtകൊച്ചി: സ്വാശ്രയപ്രവേശനത്തില്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ മാനേജ്‌മെന്റുകള്‍ ലംഘിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പി ജി പ്രവേശനം സുതാര്യമല്ലെന്നും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തിയതെന്നും സര്‍ക്കാര്‍ അറിയിച്ചു. മാനേജ്‌മെന്റുകളുടെ പ്രോസ്‌പെക്ടസുകള്‍ പരസ്പരവിരുദ്ധമാണ്.

ജൂണ്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പ്രവേശനം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇത് വ്യവസ്ഥയ്‌ക്കെതിരാണെന്നാണ് മാനേജ്‌മെന്റുകള്‍ അഭിപ്രായപ്പെടുന്നത്.

സ്വാശ്രയമെഡിക്കല്‍ പി ജി കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള തീയതി മെയ് 30 ന് അവസാനിച്ചുവെന്നും ഈ വര്‍ഷം ഇനി പ്രവേശനം നടത്താനാകില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൗണ്‍സിലിന്റെ വാദത്തെ ചോദ്യംചെയ്തുകൊണ്ടാണ് മെഡിക്കല്‍ പ്രവേശനം സുതാര്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.