അഹമ്മദാബാദ്: രാജ്യത്തിന്റെ ഭരണം മെച്ചപ്പെടുത്താന്‍ കേന്ദ്രം ഗുജറാത്തിനെ കണ്ടുപടിക്കണമെന്ന് മന്‍മോഹന്‍ സിങ്ങിനോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജ്യത്തന്റെ വികസനത്തിന് ഗുജറാത്ത് മോഡല്‍ മാതൃകയാക്കണമെന്നാണ് മോഡിയുടെ ഉപദേശം.

Ads By Google

‘വളരെ വേഗത്തിലാണ് ഗുജറാത്ത് വികസനത്തിന്റെ പാതയിലെത്തിയത്. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി പ്രധാനമന്ത്രിക്ക് ഗുജറാത്തിനെ മാതൃകയാക്കാം.’ മോഡി പറയുന്നു.

അഹമ്മദാബാദിലെ ഒരു സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വികസനത്തിന് മുരടിപ്പ് നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മോഡി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കുള്ള മോഡിയുടെ ഉപദേശം.