ന്യൂദല്‍ഹി:  നക്‌സല്‍ ബാധിത മേഖലകളില്‍ മാവോ വാദികള്‍ക്കെതിരെ സൈനിക നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം പറഞ്ഞു. മാവോയിസ്റ്റുകള്‍ അക്രമം ഉപേക്ഷിക്കാതെ അവരുമായി ചര്‍ച്ചകള്‍ സാധ്യമാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആയുധം ഉപയോഗിച്ച് സ്വാതന്ത്ര്യം നേടിയശേഷം അധികാരം പിടിച്ചെടുക്കാമെന്ന ലക്ഷ്യമാണ് മാവോ വാദികള്‍ക്കുള്ളത്. ജിഹാദി ഭീകരത (വിശുദ്ധയുദ്ധം)യെക്കാള്‍ കടുത്ത വെല്ലുവിളിയാണ് നക്‌സലുകള്‍ ഉയര്‍ത്തുന്നതെന്നും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ മാവോ വാദികളെ അമര്‍ച്ച ചെയ്യുമെന്നും ചിദംബരം പറഞ്ഞു.

Subscribe Us: