എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക കമ്മി : 12,000 കോടിയുടെ ബോണ്ടിന്മേലുള്ള ലേലം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
എഡിറ്റര്‍
Tuesday 19th February 2013 11:13am

ന്യൂദല്‍ഹി: സര്‍ക്കാര്‍  12,000 കോടിയുടെ ബോണ്ടിന്റെ ലേലം സര്‍ക്കാര്‍ റദ്ദാക്കി.  ഈ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക കമ്മി 5.3 ആയി വര്‍ധിച്ചതിനെ തുടര്‍ന്നാണ് വിപണിയില്‍ ലേലം വേണ്ടെന്ന് വെച്ചത്.

Ads By Google

ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ മൊത്ത വിപണിയില്‍ നിന്നുള്ള കടബാധ്യത 5.70 ലക്ഷം കോടിയില്‍ നിന്നും 5.58 ലക്ഷം കോടിരൂപയായി ഉയര്‍ന്നിട്ടുണ്ട്.

രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക കമ്മിയ്ക്ക് പരിഹാരമായാണ്  റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ  വിപണിയില്‍നിന്നും സെക്യുരിറ്റി വഴി വാങ്ങുന്ന 12,000 രൂപയുടെ കടപത്രങ്ങള്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.

ഇത് അനുസരിച്ചാണ് ഫെബ്രുവരി 22 ന് നടക്കാനിരുന്ന ലേലം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സെപ്തംബര്‍ മാസം അവസാനിക്കുമ്പോള്‍ 3.7 ലക്ഷം കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിട്ടുണ്ട്.

ഇത് തന്നെ നമ്മുടെ ആകെ വായ്പയെടുക്കാന്‍  തീരുമാനിച്ചതിന്റെ 65 ശതമാനം വരും. സ്വകാര്യമേഖലയില്‍ നിന്നും ലഭ്യമായിട്ടുള്ള മൂലധനത്തിനു വേണ്ടിയാണ് വായ്പയെടുക്കലിന്റെ ആദ്യ ഘട്ടം ഉപയോഗിച്ചതെന്നും സാമ്പത്തിക കമ്മി ഈ സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ ഉദ്ദേശിച്ചിരുന്ന 5.1 ല്‍ നിന്നും 5.3 ആയി വര്‍ധിച്ചതായും ധനകാര്യ മന്ത്രി പി. ചിദംബരം  വ്യക്തമാക്കിയിരുന്നു.

ജനുവരി -മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാത്ത ചെലവുകളും ,അധിക ചെലവുകളും ചുരുക്കണമെന്ന് സര്‍ക്കാര്‍ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരിയില്‍ നിക്ഷേപമില്ലാതെ തുടര്‍ന്നാല്‍ ധനസ്ഥിതി 14,000 കോടിയിലധികമായി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Advertisement