കോഴിക്കോട്: മാറാട് കലാപക്കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാനുള്ള കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ തടഞ്ഞു. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയും അംഗങ്ങളായിരുന്ന കണ്ണൂര്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയാണ് സര്‍ക്കാര്‍ തടഞ്ഞത്.

പൊതു പ്രവര്‍ത്തകരല്ലാതെ ഉദ്യോഗസ്ഥര്‍ അംഗങ്ങളായുള്ള ഉപദേശക സമിതി സമര്‍പ്പിക്കുന്ന ശുപാര്‍ശ മാത്രമേ സ്വീകരിക്കാനാകുള്ളൂ എന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ മാത്രം അംഗങ്ങളായ പുതിയ ഉപദേശകസമിതിയോട് ശുപാര്‍ശ സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജയില്‍ ഉപദേശകസമിതിയില്‍ പി.ജയരാജനും പി.ശശിയും ഉള്‍പ്പെടുന്ന ഉപദേശക സമിതിയെ നേരത്തെ തന്നെ സര്‍ക്കാര്‍ പുന: സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയത്.