ന്യൂദല്‍ഹി: കിട്ടാകടം കുന്നുപോലെ പെരുകുന്ന സാഹചര്യത്തില്‍ കരകയറാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് സര്‍ക്കാര്‍ ബാങ്കുകള്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ബാങ്കുകളില്‍ ലേലങ്ങള്‍ ഇന്റര്‍നെറ്റ് വഴിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്കുകള്‍.

Ads By Google

രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളിലും പുതിയ പദ്ധതി കൊണ്ടുവരാനുള്ള പദ്ധതികള്‍ പൂര്‍ത്തിയായി. നിരവധി ബാങ്കുകള്‍ പദ്ധതി പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്.

sarfaets  ആക്ട് (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ദി ഫിനാന്‍ഷ്യല്‍ അസ്സറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്)പ്രകാരമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

2012 നവംബര്‍ ഒന്നിന് നടന്ന പൊതുമേഖല ബാങ്കുകളുടെ യോഗത്തില്‍ പുതിയ പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായി മന്ത്രി നമോ നരേന്‍ മീന അറിയിച്ചു.