എഡിറ്റര്‍
എഡിറ്റര്‍
വി.എ അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്നും ഒഴിവാക്കി
എഡിറ്റര്‍
Tuesday 6th November 2012 12:00am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെ ഐ.എച്ച്.ആര്‍.ഡി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്നും ഒഴിവാക്കി. ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡറക്ടറാണ് നിലവില്‍ വി.എ അരുണ്‍ കുമാര്‍.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുന:സംഘടിപ്പിച്ചതോടെയാണ് അരുണ്‍ കുമാര്‍ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്.

1998 മുതല്‍ ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു അരുണ്‍ കുമാര്‍.

Ads By Google

അരുണ്‍ കുമാറിനെ ഒഴിവാക്കുന്നതിനായി അഡീഷണല്‍ ഡയറക്ടറെ ഒഴിവാക്കി എക്‌സിക്യൂട്ടീവ് കമ്മിറ്റി പുന:സംഘടിപ്പിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നൂറോളം സ്ഥാപനങ്ങളുള്ള ഐ.എച്ച്.ആര്‍.ഡി.യുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം കഴിഞ്ഞ ഒരുവര്‍ഷമായി സ്തംഭിച്ചിരിക്കുകയാണ്.

സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി ജീവനക്കാര്‍ ഇപ്പോള്‍ സമരത്തിലാണ്.

Advertisement