എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: നാവികരെ സുവ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
എഡിറ്റര്‍
Monday 20th January 2014 1:08pm

italian-mariners

ന്യൂദല്‍ഹി: ##കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി. ആഭ്യന്തരമന്ത്രാലയമാണ് അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച തീരുമാനം കഴിഞ്ഞ മാസം 17ന് എടുത്തതായാണ് എ.ജി അറിയിച്ചിരിക്കുന്നത്.

സുവ നിയമത്തിലെ 12ാം വകുപ്പനുസരിച്ചാണ് അനുമതി. പ്രോസിക്യൂഷന്‍ നടപടികള്‍ ഏത് രീതിയില്‍ തുടരണമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കടല്‍ക്കൊല കേസില്‍ വിചാരണ വൈകുന്നുവെന്നാരോപിച്ച് ഇറ്റലി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഈ ഹരജി പരിഗണിക്കുകയായിരുന്നു സു്പ്രീം കോടതി. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റി. നാവികരെ വിട്ടയക്കണമെന്നും ഇറ്റലി സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ നാവികര്‍ക്കെതിരെ വധശിക്ഷയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.

2012 ഫെബ്രുവരി 15നാണ് ‘എന്റിക്ക ലെക്‌സി’ എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്നത്. കൊല്ലം നീണ്ടകരയ്ക്ക് സമീപത്തായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.

കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഇറ്റലിയുടെ വാദം. ഇറ്റാലിയന്‍ നാവികരായ ലത്തോറ മാസിമിലിയോന, സാല്‍വത്തോറ ജിറോണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കേരള പൊലീസിന്ഈ കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് എന്‍.ഐ.എയെ ചുമതലപ്പെടുത്തിയത്.

Advertisement