എഡിറ്റര്‍
എഡിറ്റര്‍
വനമേഖലയിലെ മാവോവാദി-തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സമിതികള്‍
എഡിറ്റര്‍
Saturday 24th November 2012 12:02pm

കൊല്ലം: വനമേഖലയിലെ തീവ്രവാദികളുടെയും മാവോവാദികളുടേയും പ്രവര്‍ത്തനം തടയുന്നതിനായി സംസ്ഥാനത്ത് വനമേഖലാ ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു. കടലോര ജാഗ്രതാ സമിതിയുടെ മാതൃകയിലാണ് വനമേഖലകളിലും സമിതികള്‍ രൂപീകരിക്കുന്നത്.

Ads By Google

കേരള, തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വനമേഖലകളില്‍ വനമേഖലയിലെ മാവോവാദി-തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സമിതികള്‍ പ്രവര്‍ത്തനവും തീവ്രവാദ പ്രവര്‍ത്തനവും വ്യാപിച്ച് വരുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.

കൊല്ലം ജില്ലയിലെ പ്രധാന വനമേഖലകളായ അച്ചന്‍ കോവില്‍, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളില്‍ സമിതി നിരന്തര നിരീക്ഷണത്തിന് വിധേയമാക്കും. കിഴക്കന്‍ മേഖലകളിലെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോവാദി ഗ്രൂപ്പുകളും തീവ്രവാദി ഗ്രൂപ്പുകളും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കിയിട്ടുണ്ട്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള മാവോവാദി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനമേഖലകളിലേക്ക് കടന്നിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് എന്നപേരില്‍ സി.ആര്‍.പി.എഫ് നടത്തിയ മാവോയിസ്റ്റ് വേട്ടയെ തുടര്‍ന്നാണ് അവിടങ്ങളില്‍ നിന്നുള്ള മാവോവാദി സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്തത്.

കേരള, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തികള്‍ ഒരുമിക്കുന്ന പ്രദേശങ്ങളാണ് ഇവര്‍ സുരക്ഷിത പ്രദേശങ്ങളായി കാണുന്നത്. വനമേഖലയിലുള്ള പോലീസ്, ഫോറസ്റ്റ് ഓഫീസുകളുടെ പരിധിയിലാണ് ജാഗ്രതാ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആദിവാസികള്‍, ജനപ്രതിനിധികള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് സമിതിക്ക് രൂപം നല്‍കുക.

ജാഗ്രതാ സമിതികളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് റേഞ്ച് തലത്തില്‍ നൂറും പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ മൂന്നൂറും സമിതികളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ തലത്തില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറും റേഞ്ച്-ജില്ലാ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടറും ആര്‍.ഡി.ഒയുമാണ് സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

സമിതിയിലെ മൂന്ന് അംഗങ്ങള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്നവരായിരിക്കും. ഇതില്‍ ഒരു വനിതാ പ്രതിനിധിയുമുണ്ടാകും. അധ്യാപികമാരെയും കുടുംബശ്രീ പ്രവര്‍ത്തകരേയും സമിതിയില്‍ ഉള്‍പ്പെടുത്തും.

ആദിവാസി കോളനികളിലും പട്ടികവര്‍ഗ മേഖലകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരം ശേഖരിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ജോലി. അപരിചിതര്‍ ഊരുകളില്‍ എത്തുന്നുണ്ടോ, ക്യാമ്പുകളോ സായുധ പരിശീലനങ്ങളോ നടക്കുന്നുണ്ടോയെന്നും ഇവര്‍ നിരീക്ഷിക്കും. ആദിവാസികളുടെ ശാക്തീകരണവും സമിതി ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സിവില്‍ സമൂഹത്തെ സര്‍ക്കാര്‍ നിയമപാലകരായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

Advertisement