തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സംസ്ഥാനത്തെ അവഗണിച്ചതിനെതിരേ പ്രധാനമന്ത്രിക്ക് പ്രതിഷേധ കത്തയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കൊച്ചിയില്‍ നിന്നും പ്രധാനമന്ത്രിയെ അനുഗമിക്കാന്‍ ഗവര്‍ണറെ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

പ്രധാനമന്ത്രി താമസിച്ച താജ് ഹോട്ടലിലായിരുന്നു ഗവര്‍ണര്‍ ആര്‍.എസ് ഗവായിയും മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനും താമസിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാഉദ്യോഗസ്ഥര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ഇരുവരും സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലേക്ക് മാറുകയായിരുന്നു.

പ്രധാനമന്ത്രി തിരിച്ചുപോകുമ്പോള്‍ അദ്ദേഹത്തെ അനുഗമിക്കാന്‍ ഗവര്‍ണറെ അനുവദിച്ചില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായതോടെ കേന്ദ്രം സംസ്ഥാനസര്‍ക്കാറിനെ അവഗണിക്കുകയാണെന്ന വാദമുയര്‍ത്താനാണ് നീക്കമെന്നാണ് സൂചന.