ബാംഗ്ലൂര്‍: രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ്
രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയത് അസാധുവാണെന്ന് വിലയിരുത്തിയാണ് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചയെ്തത്. അതിനിടെ കര്‍ണാടക വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിസഭയുടെ അടിയന്തിരയോഗം വൈകീട്ട് അഞ്ചുമണിക്കു ചേരും.

രാവിലെ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശബ്ദവോട്ടോടെ വിശ്വാസവോട്ട് നേടിയിരുന്നു. തുടര്‍ന്ന് തങ്ങളെ പിന്തുണക്കുന്ന എം എല്‍ എമാരെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുമ്പില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ വിമത എം എല്‍ എമാരെ നിയമസഭയില്‍ കടക്കുന്നതില്‍ നിന്നും തടഞ്ഞാണ് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതെന്ന് കോണ്‍ഗ്രസും ജനതാദളും ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രശ്‌നം വിലയിരുത്തിയ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.