തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളില്‍  അനധികൃക നിയമനങ്ങള്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍ തന്നെ നിയമനതട്ടിപ്പ് നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ഇത്തരത്തില്‍ 1991 തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി നിയമനം നടത്തിയിട്ടുണ്ട്. മുന്‍ പരിചയമില്ലാത്ത സ്ഥാപനങ്ങളെകൊണ്ട് ടെസ്റ്റ് നടത്തിയാണ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നത്. എംപ്ലോയ്‌മെന്റ് ആക്ട് നിലവിലുള്ള ഒരു സംസ്ഥാനത്താണ് കീഴ് വഴക്കങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അനധികൃത നിയമനങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.