mk-muneerകോഴിക്കോട്: പെണ്‍വാണിഭക്കാരെ ശക്തമായി നേരിടുമെന്ന് മന്ത്രി എം.കെ.മുനീര്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ‘കെട്ടുകഥകള്‍’ അന്വേഷിച്ച് കഴമ്പില്ലെങ്കില്‍ ഉപേക്ഷിക്കും. പെണ്‍വാണിഭ മാഫിയ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശവകുപ്പ് വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് മുനീര്‍ വ്യക്തമാക്കി.വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുളള നിര്‍ദേശങ്ങളാണു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.