Categories

Headlines

പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയും; ഓണം-റംസാന്‍ വരെ വിലക്കയറ്റം പിടിച്ചു നിറുത്തും: മുഖ്യമന്ത്രി

ummenchandiഭക്ഷ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനായി കമ്പോള ഇടപെല്‍ ഉള്‍പ്പെടെയുളള സമഗ്ര നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം നടപടികള്‍ ഓണംറംസാന്‍ വരെ തുടരും. ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അരിയുടെ വിലക്കയറ്റം തടയുന്നതിനായി കേന്ദ്രം 1,69,000 ടണ്‍ അരി ബി.പി.എല്‍ നിരക്കില്‍ അധികമായി അനുവദിക്കുമെന്നും എ.പി.എല്‍ കുടുംബങ്ങള്‍ക്ക് താത്കാലികമായി എ.പി.എല്‍ നിരക്കില്‍ അനുവദിച്ച 15 കിലോ അരി തുടര്‍ന്നും നല്‍കാനും  കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ റീട്ടെയില്‍ ഒ.എം.എസ്.എസ് ക്വാട്ട പ്രകാരം ബി.പി.എല്‍ നിരക്കിനും എ.പി.എല്‍ നിരക്കിനും ഇടയ്ക്കുളള നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് ജയ അരി എത്തിക്കും. സിവില്‍ സപ്‌ളെസ് വഴി ജയ അരി 22 രൂപയ്ക്കും കുറുവ അരി 19 രൂപയ്ക്കും നല്‍കും.

കമ്പോളത്തില്‍ അരി ലഭ്യത കൂട്ടുന്നതിനായി സ്വകാര്യ വ്യക്തികള്‍ വഴിയും അരി എത്തിക്കും. അരിയും, പച്ചക്കറിയും ഒഴികെയുളള മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വില്പനയ്ക്കായി 1500 നന്‍മ സ്റ്റോറുകള്‍ ആരംഭിക്കും. സിവില്‍ സ്പളൈസും മാവേലി സ്റ്റോറും വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്നത് തുടരും.

പച്ചക്കറിയുടെ വിലക്കയറ്റം തടയുന്നതിനായി സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍, ഹോര്‍ട്ടികോര്‍പ്, കണ്‍സ്യൂമര്‍ഫെഡ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ നടത്തുന്ന ന്യായവില ചന്തകള്‍ ഓണം-റംസാന്‍ കാലം വരെ തുടരും. സിവില്‍ സ്പളൈസ് സ്വന്തമായി 26-ും, ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് 42 ഔട്ടലെറ്റുകളും ഹോര്‍ട്ടികോര്‍പ്പ് സ്വന്തമായി 98-ും കണ്‍സ്യൂമര്‍ഫെഡ് 154-ും വി.എഫ്.പി.സി.കെ 27-ും ഔട്ടലെറ്റുകളാണ് ആരംഭിച്ചിട്ടുളളത്. ഇത്തരം ഇടപെടലുകള്‍ ഇടപെടല്‍ പച്ചക്കറികളുടെ വില പിടിച്ചു നിറുത്താനും ഒരു പരിധിവരെ കുറയ്ക്കാനോ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്‍സ്യുമര്‍ഫെഡ് സഹകരണ സംഘങ്ങളുമായി സഹകരിച്ച് 100 പുതിയ പച്ചക്കറി ഔട്ടലെറ്റുകള്‍ തുടങ്ങും. വി.എഫ്.പി.സി.കെ അഞ്ച് പുതിയ ഔട്ടലെറ്റുകളും  ആരംഭിക്കും.നിത്യോപയോഗ സാധനങ്ങള്‍ വില്ക്കുന്ന കണ്‍സ്യൂമര്‍ഫെഡിന്റെ നിലവിലുളള 59 മൊബൈല്‍ യൂണിറ്റുകളിലുടെ ഇനി മുതല്‍ പച്ചകറിയും വില്പന നടത്തും.

ഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയുന്നതിനുളള നടപടികള്‍ സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി  ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരുടെ നേത്യത്വത്തില്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.