കോഴിക്കോട്: തിരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനനുകളിലൂടെ ഭരണസമിതി കൊണ്ട് വന്ന് കുടുംബശ്രീ പദ്ധതിയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇത്തരം നീക്കത്തെ ചെറുക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുന്‍ ധനകാര്യമന്ത്രിയുമായ ഡോ തോമസ് ഐസ്‌ക്ക്.

കുടുംബശ്രീയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി നോമിനേഷനിലൂടെ ഭരണസമിതി കൊണ്ടുവരാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു കുടുംബശ്രീയെ തകര്‍ക്കും.കുടുംബ ശ്രീ യൂണിറ്റുകളെ നോമിനേഷനുകളിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ശക്തിയുക്തം ചെറുക്കും.

ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയില്‍ നിന്നു മാറ്റുന്നത് അഴിമതിക്കു വേണ്ടിയാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നു കുടംബശ്രീയെ മാറ്റാനുള്ള നീക്കം കൊടിയ അഴിമതിക്കു വേണ്ടിയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും തൊഴിലുറപ്പു പദ്ധതി അഴിമതിയില്‍ മുങ്ങിയപ്പോള്‍ കേരളത്തില്‍ മാത്രമാണ് പദ്ധതി അഴിമതി രഹിതമായി നടക്കുന്നത്.

പദ്ധതി നടത്തിപ്പിനായി സ്വയം സഹായസഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. പദ്ധതി കരാറടിസ്ഥാനത്തില്‍ നടത്തിയാല്‍ വന്‍ അഴിമതിയായിരിക്കും നടക്കുക ഐസക്ക് പറഞ്ഞു. കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീയെ വളര്‍ത്തികൊണ്ടുവരുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഐസക് ആരോപിച്ചു.