ന്യൂദല്‍ഹി: ഉയരുന്ന സവാള വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വില കുറച്ച് കിലോയ്ക്ക് 20 രൂപ പ്രകാരം സവാള ലഭ്യമാക്കാന്‍ ഭക്ഷ്യമന്ത്രി കെ.വി. തോമസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. നാഫെഡ്, എന്‍സിസിഎഫ് വില്‍പനകേന്ദ്രങ്ങളിലൂടെയാവും കുറഞ്ഞ വിലക്ക് സവാള വിതരണം ചെയ്യുക.

സമാന നീക്കങ്ങള്‍ നടത്താന്‍ സംസ്ഥനാ ഗവണ്‍മെന്റുകളോടും മന്തി അഭ്യര്‍ത്ഥിച്ചു. സവാളയുടെ വിലയിലുണ്ടാവുന്ന വര്‍ധന നിരീക്ഷിക്കാനും വിലയിസുണ്ടാവുന്ന വര്‍ധനവ് തടയുന്നതിനായി കയറ്റുമതി നിരുത്സാഹപ്പെടുത്തുന്ന് പോലുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം 2011-12 ലെ പ്രതീക്ഷിക്കുന്ന ഉള്ളി ഉത്പാദനം 151.36 ലക്ഷം ടണ്ണാണ്. കഴിഞ്ഞ വര്‍ഷമിത് 145.62 ലക്ഷം ടണ്ണായിരുന്നു. എന്നാല്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണം വൈകി കൃഷിയിറക്കിയതു കൊണ്ടും രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വില കൂടുകയായിരുന്നു.