എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം പിറന്നാള്‍ ആഘോഷം മോദി ഫെസ്റ്റ് എന്ന പേരില്‍: പരിപാടി നടക്കുന്നത് 900 വേദികളില്‍
എഡിറ്റര്‍
Wednesday 10th May 2017 1:15pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ മൂന്നാം വര്‍ഷ ആഘോഷം മോദി ഫെസ്റ്റ് (മേക്കിങ് ഓഫ് ഡെവലപ്പിങ് ഇന്ത്യ ഫെസ്റ്റിവെല്‍) എന്ന പേരില്‍ നടത്താന്‍ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേഴ്‌സണല്‍ ബ്രാന്റിന് പ്രാധാന്യം നല്‍കുന്ന പേരു മാത്രമല്ല അഞ്ച് ആഘോഷങ്ങള്‍ നയിക്കുന്നതും അദ്ദേഹമാണ്. 20ദിവസത്തെ പരിപാടികളാണ് മോദി ഫെസ്റ്റ് എന്ന പേരില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.


Must Read: ലെസ്ബിയന്‍ വിഷയം ചര്‍ച്ച ചെയ്യുന്ന ശ്രീ പാര്‍വ്വതിയുടെ പുസ്തകത്തിന് വേദി നിഷേധിച്ച് സെന്റ് തെരേസാസ് കോളജ് 


പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും കത്തയക്കും. 2 കോടി കത്തുകള്‍ ഇതിനായി ഇതിനകം പ്രിന്റു ചെയ്തു കഴിഞ്ഞു. മെയ് 20ന് കത്തുകള്‍ അയച്ചു തുടങ്ങും. വിവിധ സര്‍ക്കാര്‍ പദ്ധതകളുടെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ കത്തുകള്‍ അയക്കുന്നത്.

ഇതിനു പുറമേ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള ആളുകള്‍ക്കായി 10കോടി ടെക്‌സ്റ്റ് മെസേജുകളും അയക്കും.

പരിപാടി നടത്താനായി രാജ്യമെമ്പാടുമായി 900 വേദികള്‍ ഒരുക്കിയിട്ടുണ്ട്. ഓരോന്നും മന്ത്രിമാരെയും എം.പിമാരെയും ഏല്‍പ്പിക്കും.


Don’t Miss: മക്കള്‍ നാണംകെടരുതെന്നു കരുതി സ്വന്തം ജോലി മറച്ചു വെച്ച അച്ഛനെ മാറോടടക്കി മൂന്ന് പെണ്‍മക്കള്‍; ലോകത്തിലെ ഏറ്റവും വലിയ ധനികനെ പരിചയപ്പെടുത്തി സോഷ്യല്‍ മീഡിയ 


ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മോദി ഫെസ്റ്റില്‍ അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഡെപ്യൂട്ടിമാരും പങ്കെടുക്കും. ഫെസ്റ്റില്‍ സര്‍ക്കാര്‍ നയങ്ങളെയും നേട്ടങ്ങളെ പര്‍വ്വതീകരിച്ചു കാട്ടുന്നതിനു പുറമേ വിവിധ ക്ഷേമപദ്ധതികള്‍ സംബന്ധിച്ച നോട്ടീസും വിതരണം ചെയ്യും.

ബീഹാര്‍, ദല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ക്കു പിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിച്ചത്. അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ ലളിതമായിരുന്നു. എന്നാല്‍ ഇത്തവണ ഉത്തര്‍പ്രദേശിലും മറ്റും നേടിയ വിജയമാണ് ഇത്തരമൊരു ആഘോഷത്തിനു പ്രചോദനമായത്.

Advertisement