എഡിറ്റര്‍
എഡിറ്റര്‍
ശ്വേതാ മേനോനെ അപമാനിച്ച സംഭവം: ഉമ്മന്‍ ചാണ്ടി അടിയന്തിര നടപടിയെടുക്കണമെന്ന് വി.എസ്
എഡിറ്റര്‍
Saturday 2nd November 2013 11:42am

v.s-new2

തിരുവനന്തപുരം: അത്യന്തം അപമാനകരമായ പ്രതിഷേധകരമായ, നീചമായ പ്രവര്‍ത്തിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് എം.പിയില്‍ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

നടി ശ്വേതാ മേനോനുണ്ടായ അനുഭവം അങ്ങേയറ്റം അപലപനീയമാണ്. സ്ത്രീകളുടെ നേരെയുള്ള ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ ആരുടെ പ്രതിഷേധത്തിന് വിധേയമാകേണ്ടതാണെന്ന് പരിശോധിക്കണമെന്നും വി.എസ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന ഏത് തരം ആക്രമണങ്ങള്‍ക്കും കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നാണ് പാര്‍ലമെന്റ് പാസാക്കിയ നിയമം അനുശാസിച്ചത്.

അത്തരത്തില്‍ ആക്രമണങ്ങള്‍, നടപടികള്‍ എന്നിവ ആസ്പദമാക്കി നടപ്പാക്കിയ നിയമത്തിന്റെ അന്തസത്ത കാത്തുസൂക്ഷിക്കുന്നതിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കേരളം ഉറ്റുനോക്കുകയാണെന്നും വി.എസ് പറഞ്ഞു.

ശ്വേതാ മേനോന് നേരെയുണ്ടായ ഈ സംഭവത്തില്‍ അടിയന്തര നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നാണ് ആശിക്കുന്നത്.

ഇത് സംബന്ധിച്ച് നിയമത്തില്‍ തന്നെ പറയുന്നത് ആക്രമണത്തിന് ഇരകളാകുന്നത് പറഞ്ഞാല്‍ അത് പൂര്‍ണമായും സത്യമായി എടുത്തുകൊണ്ട് തന്നെ നടപടി സ്വീകരിക്കണമെന്നാണ്.

എന്നാല്‍ സംഭവം നടന്ന് അല്പസമയത്തിനുള്ളില്‍ തന്നെ കാര്യത്തെ കുറിച്ച് ജില്ലാ കളക്ടറോട് അവര്‍ പരാതി പറഞ്ഞിരിക്കുന്നു. എന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

എം.പിയായാലും മന്ത്രിയായാലും കാണിക്കുന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നടപടിഎടുക്കേണ്ടവരാണ് ഹീനമായ പ്രവര്‍ത്തി ചെയ്യുന്നത്.

നിയമം പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും വി.എസ് പറഞ്ഞു.

Advertisement