എഡിറ്റര്‍
എഡിറ്റര്‍
ജൂലൈ 30 ലെ ഡൂള്‍ന്യൂസ് വാര്‍ത്ത മാതൃഭൂമിക്കും മലയാള മനോരമയ്ക്കും ഇന്നത്തെ ലീഡ് ന്യൂസ്
എഡിറ്റര്‍
Friday 2nd November 2012 11:08am

തിരുവനന്തപുരം: സ്വകാര്യഭൂമിയുമായി ബന്ധപ്പെട്ട് വില്ലേജ് അടിസ്ഥാനത്തില്‍ നടന്നിരുന്ന റീസര്‍വ്വേ നടപടികള്‍ അവസാനിപ്പിച്ചു.  മലയാളത്തിലെ മുഖ്യധാരാ പത്രങ്ങളായ മലയാള മനോരമയും മാതൃഭൂമിയും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ ചെയ്ത ഇന്നത്തെ വാര്‍ത്തയാണ് ഇത്‌.

Ads By Google

സംസ്ഥാനത്തെ വന്‍കിട തോട്ടങ്ങള്‍ അളന്ന് കയ്യേറ്റ ഭൂമി കണ്ടുപിടിക്കാനും മിച്ചഭൂമി മുതല്‍ക്കൂട്ടാനുമുള്ള മാര്‍ഗ്ഗമായ ‘സ്വകാര്യ ഭൂമിയില്‍ റീസര്‍വ്വേ’ എന്ന പ്രക്രിയ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത ‘ സ്വകാര്യ കയ്യേറ്റം അളക്കുന്ന റീസര്‍വ്വേ സര്‍ക്കാര്‍ നിര്‍ത്തുന്നു; മിച്ചഭൂമി ഇനിയില്ല ‘ എന്ന തലക്കെട്ടോടെ ജൂലൈ 30 ാം തിയ്യതി ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ചതാണ്.

ഫെബ്രുവരി എട്ടിന് നടന്ന മന്ത്രിസഭായോഗത്തിലായിരുന്നു സ്വകാര്യ കയ്യേറ്റം അളക്കുന്ന റീസര്‍വ്വേ  നിര്‍ത്തിവെയ്ക്കാനുള്ള നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.

ഫെബ്രുവരി എട്ടിന്റെ മന്ത്രിസഭാ യോഗം നേരത്തെ വിവാദമായിരുന്നു. ഇതേ ദിവസമാണ് നെല്‍വയലുകള്‍ നികത്തല്‍ സാധൂകരിക്കാനുള്ള ശുപാര്‍ശയും പട്ടയ ഭൂമികളിലെ ലക്ഷക്കണക്കിന് മരം മുറിക്കാനുള്ള ശുപാര്‍ശയും തീരുമാനിച്ചത്. അത് രേഖകള്‍ സഹിതം നേരത്തെ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

ഇത്തരം വിവാദതീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ തന്നെ മന്ത്രിസഭയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ഭൂമിയില്‍ റീസര്‍വ്വേ തീരുമാനവും അട്ടിമറിക്കപ്പെട്ടതായി വാര്‍ത്തവരുന്നത്.

ഇതോടെ മിച്ചഭൂമി മുതല്‍ക്കൂട്ടുക എന്ന സര്‍ക്കാര്‍ ദൗത്യം അവസാനിച്ചു. ഇനി ഏതെങ്കിലും കയ്യേറ്റക്കാരന്‍ സ്വയം തെറ്റ് ബോധ്യമായി തിരിച്ചു തന്നാല്‍ മാത്രമേ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി കണ്ടെത്താനാകൂ. ഇതോടെ ഹാരിസണ്‍ മലയാളവും ടാറ്റയും കൈവശം വെച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അവര്‍ക്ക് സ്വന്തമാകും.

ഹാരിസന്റെ അടക്കം വന്‍കിട തോട്ടങ്ങള്‍ അളന്നു കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാനും മിച്ചഭൂമി കണ്ടു കെട്ടാനും മാറിമാറി വന്ന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടും റീസര്‍വേ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങിയിരുന്നത്. റീസര്‍വേ ഉപേക്ഷിക്കാനുള്ള കാരണമായി ഈ മുടന്തന്‍ ന്യായമാണ് സര്‍ക്കാര്‍ പറയുന്നത്.

Advertisement