തിരുവന്തപുരം: ഇടമലയാര്‍ കേസില്‍ തടവിന് വിധേയമായി ജയിലില്‍ കഴിയവേ ചികിത്സാര്‍ത്ഥം തിരുവന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മന്ത്രിയും കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ സഹായി സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് വ്യക്തമായി.ബാലകൃഷ്ണപിള്ളയുടെ മകനും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗം മനോജ് പൊന്നപ്പനാണ് പിള്ളയുടെ ആശുപത്രിയിലെ സഹായി.

ഗണേഷ് കുമാറിന്റെ സ്റ്റാഫില്‍ ഷോഫര്‍ തസ്‌കിയില്‍  ശമ്പളം പറ്റുന്ന ജീവനക്കാരനാണ് മനോജ്. ആശുപത്രിയിലെ തന്റെ സഹായി മനോജാണ് എന്ന് ബാലകൃഷ്ണപിള്ള മാധ്യമം വാരികയില്‍ പ്രസിദ്ധീകരിച്ച് വരുന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. ആശുപത്രി അധുകൃതര്‍ അനുവദിച്ചത് അനുസരിച്ചാണ് മനോജിനെ ആശുപത്രിയില്‍ സഹായിയായി വച്ചതെന്നും കഴിഞ്ഞ എട്ട് വര്‍ഷമായി മനോജ് തന്റെ കൂടെയുണ്ടെന്നും പിള്ള ആത്മകഥയില്‍ പറയുന്നുണ്ട്.

Subscribe Us: