എഡിറ്റര്‍
എഡിറ്റര്‍
അധികാരത്തിലെത്തിയിട്ട് 1100 ദിവസം; മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്ക് മാത്രം ചെലവിട്ടത് 1100 കോടി
എഡിറ്റര്‍
Tuesday 6th June 2017 10:34am


ന്യൂദല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തി 1100 ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ മോദിയുടെ ചിത്രം പതിച്ച പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 1100 കോടി രൂപയെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മോദി സര്‍ക്കാര്‍ അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ക്കായി ഒരു ദിവസം ഒരു കോടി രൂപയിലേറെ ചെലവഴിച്ചതായി സര്‍ക്കാര്‍ സമ്മതിച്ചത്.


Also read ‘ഇനിയും നോക്കി നില്‍ക്കാനാവില്ല’; സംഘപരിവാറിന്റെ ഗുണ്ടായിസത്തിനെതിരെ നിയമ നിര്‍മ്മാണം നടത്തണം; സാംസ്‌കാരിക ഫാഷിസത്തിനെതിരെ യുവനേതാക്കളുടെ കൂട്ടായ്മDont miss ‘മാപ്പ് പറഞ്ഞേ തീരു’; അമിത് ഷായ്‌ക്കെതിരായ പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടീസ്


2014 മുതല്‍ 2016 വരെയുള്ള കണക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. ഇത് വരെയുള്ള കണക്കുകളും മറ്റു വിഭാഗങ്ങളിലെ പരസ്യ ചെലവും കൂടിയാകുമ്പോള്‍ പ്രധാന മന്ത്രിയുടെ പരസ്യ ചെലവ് ഇരട്ടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 ആഗസ്ത് 29ന് ഗ്രേറ്റര്‍ നോയ്ഡയിലെ രാംവീര്‍ തന്‍വര്‍ ആര്‍.ടി.ഐ നിയമപ്രകാരം വാര്‍ത്താപ്രക്ഷേപണ മന്ത്രാലയത്തിനു നല്‍കിയ അപേക്ഷയിലാണ് 1100 കോടി ചെലവിട്ടതായി കണക്കുകള്‍ നല്‍കിയിരിക്കുന്നത്.

രാജ്യത്ത് വിവിധ പദ്ധതികള്‍ക്കുള്ള വിഹിതം സര്‍ക്കാര്‍ വെട്ടിക്കുറക്കുമ്പോഴാണ് പരസ്യ ഇനത്തില്‍ ഇത്രയേറെ തുക സര്‍ക്കാര്‍ ചെലവിടുന്നത്. പരസ്യച്ചെലവ് ഈവിധം മുന്നേറുകയാണെങ്കില്‍ മോദി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതോടെ മൂവായിരം കോടിയിലേറെ രൂപയാകും ഈയിനത്തില്‍ മാത്രം ചെലവാക്കുക.


You must read this ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ആറ് മാസം പ്രായമായ കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊലപ്പെടുത്തി


Advertisement