എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ ഡി.ജി.പിയാകുന്നത് തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് മൂന്നുകോടി
എഡിറ്റര്‍
Tuesday 16th May 2017 9:38am

 

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനത്തേക്ക് വരുന്നത് തടയാന്‍ കേരള ഗവണ്‍മെന്റ് മൂന്ന് കോടിയോളം ചെലവഴിച്ചെന്ന് വിവരാവകാശരേഖ. കേസ് നടത്തിപ്പിനും മറ്റുമായ് പലതവണ ഉദ്യോഗസ്ഥര്‍ ദല്‍ഹിലേക്ക് പോയ ഇനത്തിലും അഭിഭാഷകന് ഫീസ് നല്‍കിയ ഇനത്തിലുമാണ് ഇത്രയും രൂപ ചെലവിട്ടത്.


Also read ഇനിയും ദല്‍ഹിയില്‍ പോകും; യുവമോര്‍ച്ചക്കാരെ നേരിടാന്‍ ഡി.വൈ.എഫ്.ഐ മതി: കോടിയേരി 


അഭിഭാഷകര്‍ക്ക് ഫയലുകളെത്തിക്കാന്‍ ഉന്നത അധികാരികള്‍ 150 തവണയോളമാണ് ദല്‍ഹിയിലേക്ക് യാത്ര ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേക്ക് 80 ലക്ഷവും സാല്‍വേക്കൊപ്പം കേസ് പഠിക്കുന്ന 30 പേര്‍ക്ക് പ്രത്യകം ഫീസും നല്‍കി. വിവരാവകാശനിയമം പ്രകാരം പാച്ചിറ നവാസാണ് വിവരം ശേഖരിച്ചത്.

ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലെയും ജിഷ വധക്കേസിലെയും അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്. ഈ നടപടിക്കെതിരെ സെന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സി.എ.ടിയും ഹൈക്കോടതിയും തള്ളിയെങ്കിലും സുപ്രീം കോടതി സെന്‍കുമാറിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.


Dont miss വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ‘കാളശക്തി’; വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ‘കണ്ടെത്തലുമായി’ ബാബാ രാംദേവും പതഞ്ജലിയും 


ഉത്തരവിലെ വ്യക്തത ചോദ്യം ചെയ്ത സര്‍ക്കാറിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഈ കേസുകള്‍ നടത്താനാണ് സര്‍ക്കാര്‍ മൂന്ന് കോടി ചെലവിട്ടത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ട ഈ പണം ചീഫ് സെക്രട്ടറി നളിനി നെറ്റോയില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന് നവാസ് പറയുന്നു.

Advertisement