എഡിറ്റര്‍
എഡിറ്റര്‍
ലോക്പാല്‍ രൂപീകരണം ദ്രുതഗതിയിലാക്കി സര്‍ക്കാര്‍
എഡിറ്റര്‍
Monday 13th January 2014 10:43pm

lokpal

ന്യൂദല്‍ഹി: അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ നിര്‍മ്മാണ പരിപാടികള്‍ സര്‍ക്കാര്‍ ദ്രുതഗതിയിലാക്കുന്നു.

ചെയര്‍പേഴ്‌സണ്‍, മറ്റ് അംഗങ്ങള്‍ എന്നിവരെ ഉടനെ തന്നെ നിയമിക്കും. അവസാനഘട്ട നടപടിക്രമങ്ങളിലാണ് തങ്ങളെന്ന് ലോക്പാലിന് ഭരണസംബന്ധമായ പിന്തുണ നല്‍കുന്ന ഔദ്യോഗിക മന്ത്രാലയ വക്താവ് അറിയിച്ചു.

2013-14 ലോക്പാല്‍ ബഡ്ജറ്റിനും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ സ്ഥാപന ചിലവിനുമായി 19.73 കോടിയാണ് ധനകാര്യ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്.

രാജ്യസഭയും ലോക്‌സഭയും അംഗീകരിച്ച ലോക്പാല്‍, ലോകായുക്ത ബില്‍ രൂപീകരണത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഈ മാസം ആദ്യം തന്നെ അനുമതി നല്‍കിയിരുന്നു.

നാല് പതിറ്റാണ്ട് പാര്‍ലമെന്റിനകത്തും പുറത്തും നീണ്ട ചര്‍ച്ചകക്കൊള്‍ക്കൊടുവിലാണ് ലോക്പാല്‍ ബില്‍ നിയമമാവുന്നത്.

Advertisement