എഡിറ്റര്‍
എഡിറ്റര്‍
ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 18th March 2014 10:28am

quari-2

തിരുവനന്തപുരം: സംസ്ഥാനത്തെ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന നിലപാടില്‍ ഉറച്ച്  സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ഹരിത ട്രിബ്യൂണലില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനത്തിന് അനുതമി ആവശ്യമാണെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സര്‍ക്കാറിന്റെ നിലപാട്.

സംസ്ഥാനത്തെ അടിയന്തര സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്നാണ് സര്‍ക്കാര്‍ വാദം. സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുകയാണെന്നും വ്യവസായ ഉത്തരവ് പുറത്തിറക്കിയതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

അഞ്ച് ഹെക്ടറില്‍ താഴെ ക്വാറികളുള്ള സ്വകാര്യ വ്യക്തികള്‍ക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍  വ്യക്തമാക്കുന്നത്.

അതേ സമയം ക്വാറികള്‍ക്ക പാരിസ്ഥിതിക അനുമതി വേണമെന്ന വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അനുമതി കിട്ടുന്നത് വരെ ക്വാറികള്‍ അടച്ച് പൂട്ടണമെന്നില്ലെന്നും ഒരു നിശ്ചിത സമയത്തിനുള്ളില്‍ അനുമതി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അനധികൃതമായി 3000ത്തോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക. ക്വാറികള്‍ക്ക് പാരിസ്ഥികാനമുമതി വേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക ക്വാറി മാഫിയകളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തരം നടപടികളെടുക്കുന്നതെന്നും നിര്‍മ്മാണലോബികള്‍ക്ക് സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

Advertisement